കണ്ണൂർ: സഹകരണ പെൻഷൻ സിറ്റിങ് 16-ന് കണ്ണൂരിലെ കേരള ബാങ്ക് ഹാളിൽ നടക്കും.
പെൻഷൻകാരുടെ മസ്റ്ററിങ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് പെൻഷൻ ബോർഡ് ആവശ്യപ്പെട്ട വിവരങ്ങൾ ആദ്യ ഘട്ടത്തിൽ സമർപ്പിക്കാൻ കഴിയാത്ത പെൻഷൻകാർ, സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് വേണ്ടിയാണ് സിറ്റിങ് നടത്തുന്നത്.
പെൻഷൻകാരുടെ മസ്റ്ററിങ് ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ലൈഫ് സർട്ടിഫിക്കറ്റ് ജീവൻരേഖ വഴി സമർപ്പിക്കുന്നതിന് വേണ്ടിയാണ് പ്രൊഫോമ പ്രകാരം വിവരങ്ങൾ ശേഖരിക്കുന്നത്.
പെൻഷൻ ബോർഡ് തയ്യാറാക്കിയ പ്രൊഫോമ, ആധാറിന്റെ പകർപ്പ് തുടങ്ങിയ രേഖകൾ സമർപ്പിക്കണം.