കണ്ണൂർ: എൽല്‍.ഡി.എഫ് സർക്കാർ അധികാരത്തില്‍ എത്തിയ ശേഷം കണ്ണൂർ ജില്ലയില്‍ എട്ട് പൊതു വിദ്യാലയങ്ങള്‍ അടച്ചു പൂട്ടിയെന്ന് കണക്ക്.
താഴു വീണതില്‍ മൂന്നെണ്ണം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്താണ്. മതിയായ വിദ്യാർഥികള്‍ ഇല്ലാത്തതിനെ തുടർന്നാണ് സ്കൂളുകളെല്ലാം അടച്ച് പൂട്ടിയത്.
തലമുറകള്‍ക്ക് അറിവ് പകർന്ന് നല്‍കിയ മേലൂർ ജൂനിയർ ബേസിക് സ്കൂളിന്റെ നിലവിലെ അവസ്ഥയാണിത്. പൂട്ട് വീണ് രണ്ട് വർഷം പിന്നിടുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടയില്‍ അടച്ചു പൂട്ടിയ പാലയാട് സെൻട്രല്‍ എല്‍ പി സ്കൂളും, അണ്ടല്ലൂർ ജൂനിയർ ബേസിക് സ്കൂളും മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ.
1898ല്‍ ആരംഭിച്ച ന്യൂമാഹി പരിമഠം എല്‍ പി സ്കൂളിന് കഴിഞ്ഞ വർഷമാണ് പൂട്ട് വീണത്. തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ തന്നെ ഉള്‍പ്പെട്ട വാണി വിലാസം യുപി സ്കൂള്‍, പപ്പൻ പീടികയിലെ കോടിയേരി ഈസ്റ്റ് ജൂനിയർ ബേസിക് സ്കൂള്‍ എന്നിവയും അടച്ചു പൂട്ടിയിട്ട് കാലമേറെയായില്ല. ഒടുവില്‍ കണ്ണൂർ നോർത്ത് സബ് ജില്ലയില്‍ ഉള്‍പ്പെട്ട ഇരിവേരി ഇ എല്‍ പി സ്കൂള്‍, അതിരകം എല്‍ പി സ്കൂള്‍ എന്നിവയും അടച്ചുപൂട്ടി.
അടച്ചു പൂട്ടിയതെല്ലാം എയ്ഡഡ് സ്കൂളുകളാണ്. കുട്ടികള്‍ പോയതാവട്ടെ സ്വകാര്യ വിദ്യാലയങ്ങളിലേക്കും. ജില്ലയില്‍ മതിയായ വിദ്യാർത്ഥികള്‍ ഇല്ലാത്ത 331 എയ്ഡഡ് സ്കൂളുകളും 98 സർക്കാർ സ്കൂളുകളുമുണ്ടെന്നാണ് വിവരാവകാശ പ്രകാരം ചോദിച്ച ചോദ്യത്തിന് ലഭിച്ച മറുപടി.