Zygo-Ad

തൃക്കരിപ്പൂരില്‍ കാറില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍


തൃക്കരിപ്പൂർ: മംഗളൂരില്‍ നിന്നും വാങ്ങി വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വൻ ശേഖരം പിടികൂടി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് യുവാക്കള്‍ പിടിയിലായത്. കുഡ്ലു ഷിറിബാഗിലു സ്വദേശി കമറുദ്ധീന്‍, സൗത്ത് തൃക്കരിപ്പൂര്‍ മീലിയാട്ട് സ്വദേശി മുഹമ്മദ് ഷഫീര്‍ സി കെ എന്നിവരാണ് പിടിയിലായത്.

19,185 പാക്കറ്റ് ലഹരി വസ്തുക്കളാണ് ഇവരില്‍ നിന്നും പിടികൂടിയത്. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഡി ഐപിഎസ്സിന്റെ നിര്‍ദ്ദേശ പ്രകാരം കാസര്‍ഗോഡ് ഡിവൈഎസ്പി സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ സഞ്ചരിച്ച കാറും പൊലിസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Previous Post Next Post