Zygo-Ad

കനത്ത മഴയില്‍ കക്കാട് പുഴ കരകവിഞ്ഞൊഴുകി: ഗതാഗതം മുടങ്ങി


കണ്ണൂർ: കനത്ത മഴയില്‍ കക്കാട് പുഴ കരകവിഞ്ഞൊഴുകി. റോഡും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച്ച പുലർച്ചെ പെയ്ത മഴയിലാണ് കക്കാട് പുഴ കരകവിഞ്ഞൊഴുകിയത്.

ഇതോടെ ഇതു വഴിയുള്ള വാഹന ഗതാഗതവും മുടങ്ങി. വെള്ളം കയറിയതു അറിയാതെ ഇതുവഴി പോയ കാർ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വെള്ളം കയറിയതു കാരണം പ്രവർത്തനം നിലച്ചു റോഡില്‍ കുടുങ്ങി.

തൊട്ടടുത്ത ഉപയോഗ ശൂന്യമായ സ്പോർട്സ് കൗണ്‍സിലിൻ്റെ സ്വിമ്മിങ് പൂള്‍ ഉള്‍പ്പെടെയുള്ളവ വെള്ളത്തിനടിയിലായി. കണ്ണൂരില്‍ നിന്നും മുണ്ടയാട് വഴി പോകുന്ന റോഡില്‍ പലയിടങ്ങളിലും വെള്ളം കയറിയതു കാരണം സ്വകാര്യ ബസ് സർവീസും മുടങ്ങി.

Previous Post Next Post