കണ്ണൂർ മട്ടന്നൂരിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സജിത (55) , ബാബു (58) എന്നിവരാണ് മരിച്ചത്.
വീട്ടിലെ ഹാളിലും , കിടപ്പു മുറിയിലുമായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്നാണ് സംശയം. സാമ്പത്തിക പ്രയാസം കാരണം വീട് വില്പനയ്ക്ക് വച്ചിരുന്നു.
അതിനിടയിലാണ് മരണം. ഇന്ന് ഉച്ചയോടെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി.