Zygo-Ad

കണ്ണൂർ-തിരുവനന്തപുരം വിമാന സർവീസ് റദ്ദാക്കി: വലഞ്ഞ് യാത്രക്കാർ


 മട്ടന്നൂർ: കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു.

വെള്ളിയാഴ്ച രാവിലെ 6.05-ന് പുറപ്പെടേണ്ടിയിരുന്ന സർവീസാണ് റദ്ദാക്കിയത്. ആദ്യം ഉച്ചക്കും പിന്നീട് വൈകിട്ടും പുറപ്പെടുമെന്ന് യാത്രക്കാരെ അറിയിച്ചിരുന്നു.

പിന്നീട് രാത്രി 9.30-ഓടെ പുറപ്പെടുമെന്ന് അറിയിച്ചു. ഒടുവിലാണ് ശനിയാഴ്ച രാവിലെ 7.50-ലേക്ക് റീഷെഡ്യൂൾ ചെയ്തത്.

യാത്രക്കാർ ദിവസം മുഴുവൻ വിമാന താവളത്തിൽ കാത്തിരിക്കേണ്ടി വന്നു. എയർലൈൻ അധികൃതർ വേണ്ട സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് യാത്രക്കാർ ആരോപിച്ചു.

വയനാട് തിരുനെല്ലി പഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങൾ ഉൾപ്പെടെ യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇവരെ ഹോട്ടലിലേക്ക് മാറ്റിയത്.

Previous Post Next Post