Zygo-Ad

തളിപ്പറമ്പില്‍ വന്‍ തീപിടുത്തം; മുതുകുട ഓയില്‍ മില്‍ കത്തിനശിച്ചു

 


തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിൽ വന്‍ തീപിടുത്തത്തിൽ കോടികളുടെ നാശനഷ്ടം. മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മുതുകുട ഓയില്‍ മില്ലിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ച തീ ഇതേവരെയും പൂര്‍ണമായിഅണക്കാൻസാധിച്ചിട്ടില്ല. തളിപ്പറമ്പ് അഗ്നിശമനസേനയും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നോംഗങ്ങളുമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മുകള്‍ നിലയിലാണ് തീപിടുത്തം ആരംഭിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു. തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തി.

Previous Post Next Post