Zygo-Ad

കണ്ണൂർ വാരം സ്വദേശി ബംഗളൂരുവിൽ അപകടത്തിൽ മരിച്ചു

 


ബംഗളൂരു: ബംഗളൂരുവിൽ ഡിവൈഡറിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. മുമ്പ് മൈതാന പ്പള്ളി സ്വദേശിയുംഇപ്പോൾ കണ്ണൂർ  വാരം കടാങ്കോട് പള്ളിക്ക് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കാർക്കോടകൻ പുതിയ വീട്ടിൽ സലീമിന്റെ മകൻ മുഹമ്മദ് ഷമൽ (25) ആണ് മരിച്ചത്. ഞായറാഴ്ചരാവിലെ  ഷമലും സഹയാത്രികനായ ഗൗരീഷും (23) സഞ്ചരിച്ചിരുന്ന ബൈക്ക് ബിഡതിയിൽ സ്പീഡ് ബ്രെയ്ക്കറിൽ നിന്ന് തെന്നി വീണ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഗൗരീഷിനെ ചെറിയ പരുക്കുകളോടെ രാംനഗരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട്പോയി. തലക്ക് പരിക്കേറ്റ മുഹമ്മദ് ഷമൽ നിംഹാൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

മടിവാളയിലെ ഒരു സ്വകാര്യ ബേക്കറി കടയിൽ ജോലിക്കാരനായിരുന്നു മുഹമ്മദ് ഷമൽ. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദ്ദേഹംനാട്ടിലേക്ക് കൊണ്ടുപോകും. മാതാവ്: ഷെറീന. സഹോദരി ഷംല ബാനു. കബറടക്കം ഇന്ന് രാത്രി 9 മണിക്ക് കണ്ണൂർ സിറ്റി മൈതാനി പള്ളി ഖബർസ്ഥാനിൽ.

Previous Post Next Post