കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്നറിയാം. ഇന്ന് രാവിലെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും.
മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷ്, ടിവി രാജേഷ്, എം പ്രകാശന്‍ എന്നിവർക്കാണ് മുന്‍തൂക്കം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും.
എംവി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് ഒഴിവുവന്നത്.
കെകെ രാഗേഷോ. ടിവി രാജേഷോ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയാല്‍ ജില്ലയിലെ പാര്‍ട്ടി നേതൃസ്ഥാനത്ത് അത് തലമുറമാറ്റത്തിനാണ് വഴിവെക്കുന്നത്.