കണ്ണൂർ:കണ്ണൂരിൽ പഴയ ബസ് സ്റ്റാൻഡിന് സമീപം റെയിൽവേ അണ്ടർ ബ്രിഡ്‌ജിലെ മഴക്കാല വെള്ളക്കെട്ട് പരിഹരിക്കാൻ കോർപറേഷൻ ആരോഗ്യ വിഭാഗം ശ്രമം തുടങ്ങി. ചെറിയ മഴ പെയ്‌താൽ പോലും ഈ വഴിയിൽ വെള്ളക്കെട്ട് പതിവാണ്. ഓടകളിൽ ഉൾപ്പെടെ വെള്ളം നിറയുന്നതിനാൽ ഓട്ടോ റിക്ഷകൾക്കും ചെറിയ വാഹന ങ്ങൾക്കും ഇതുവഴി പോകാനാകില്ല. കാൽനടയാത്രക്കാരും ദുരിതത്തിലാകും.
റോഡിലെ വെള്ളം ഒഴുകിപ്പോ കേണ്ടത് റെയിൽവേ ഓവുചാലിലേക്കാണ്. ഒട്ടേറെത്തവണ ആവശ്യപ്പെട്ടിട്ടും റെയിൽവേ ഇതിലെ മണ്ണ് നീക്കാൻ തയാറായിട്ടില്ലെന്നു കോർപറേഷൻ ചൂണ്ടിക്കാട്ടുന്നു. തുടർന്ന് റെയിൽവേ ഭാഗത്ത് 800 മീറ്ററോളം നീളത്തിൽ മണ്ണ് കോർപറേഷന്റെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികൾ നീക്കി. പഴയ ബസ് സ്റ്റാൻഡ് മുതൽ മുനീശ്വരൻ കോവിൽ റോഡ് ജംക്‌ഷൻ വരെ ഫുട്പാത്തിന്റെ സ്ലാബ് മാറ്റി ഇവിടെയുള്ള മണ്ണും നീക്കം ചെയ്തു. ഇതോടെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ