കണ്ണൂർ: സംസ്ഥാന സാക്ഷരതാ മിഷന്റെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പച്ചമലയാളം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ ആറുമാസം അടിസ്ഥാന കോഴ്‌സും ആറുമാസം അഡ്വാന്‍സ് കോഴ്‌സുമാണ്. അടിസ്ഥാന കോഴ്‌സില്‍ 60 മണിക്കൂര്‍ ഓഫ്‌ലൈനും 30 മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളുമാണ്.
ഞായറാഴ്ചകളില്‍ കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സമ്പര്‍ക്ക പഠന ക്ലാസ്. 0497 - 2707699, 9048105590 എന്നീ നമ്പറുകള്‍ വഴിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രേരക്മാര്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. വെബ്‌സൈറ്റ് : http://www.literacymissionkerala.org