മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിന്നുള്ള ഹജ്ജ് സർവീസ് മേയ് 11 മുതൽ ആരംഭിക്കും.
4788 പേരാണ് കണ്ണൂർ വഴി ഇത്തവണ ഹജ്ജിന് പോകുന്നത്. മെയ് 11ന് പുലർച്ചെ നാലിനാണ് ആദ്യ ഹജ്ജ് സർവീസ്.
28 സർവീസാണ് എയർ ഇന്ത്യ എക്സ്‌പ്രസ് നടത്തുക. 29ന് രാത്രി ഒന്നിന് അവസാന സർവീസ് പുറപ്പെടും.
171 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളാണ് ഇത്തവണ ഹജ്ജ് സർവീസിന് ഉപയോഗിക്കുക.