Zygo-Ad

താഴെ ചൊവ്വ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചിക്കനില്‍ പുഴു

 


താഴെചൊവ്വയിലെ നെസ്‌റ്റോ ഹൈപ്പർ മാർക്കറ്റില്‍ നിന്ന് വാങ്ങിയ ചിക്കനില്‍ പുഴുവിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം കുറുവ സ്വദേശി വാങ്ങിയ ചിക്കനിലാണ് പുഴുവിനെ കണ്ടത്.വീട്ടിലെത്തി ചിക്കൻ പാചകം ചെയ്യാനായി എടുത്തപ്പോഴാണ് പുഴുവിനെ കണ്ടെത്തിയത്.

തുടർന്ന് കോർപറേഷൻ ആരോഗ്യ വിഭാഗത്തിനും കണ്ണൂർ ടൗണ്‍ പോലീസിലും പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടർന്ന് തിങ്കളാഴ്ച കോർപറേഷനിലെ സീനിയർ പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടർ കെ. അനീഷ്, പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടർ എം.ജി. അനിത എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി നെസ്‌റ്റോ ഹൈപ്പർമാർക്കറ്റ് പൂട്ടിച്ചു.

ഇന്നലെ രാവിലെ വീണ്ടും നടത്തിയ പരിശോധനയില്‍ ലൈസൻസ് ഇല്ലാതെ വില്പന നടത്തുന്ന സാധനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

Previous Post Next Post