കണ്ണൂർ : എമ്പുരാന്‍റെ വ്യാജ പതിപ്പ് പിടികൂടി. കണ്ണൂർ പാപ്പിനിശേരി സ്വദേശി പ്രേമൻ എന്നയാളുടെ ഉടമസ്ഥതയില്‍ പ്രവർത്തിക്കുന്ന തംബുരു കമ്മ്യൂണിക്കേഷൻ എന്ന ജനസേവന കേന്ദ്രത്തില്‍ നിന്നാണ് പ്രിന്‍റ് പിടിച്ചെടുത്ത്. സേവന കേന്ദ്രത്തിലെ ജീവനക്കാരി കീരിയാട് രേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എമ്പുരാന്റെ വ്യാജ പ്രിന്‍റ് പുറത്തിറങ്ങിയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാലാദ്യമായാണ് ഇത്തരത്തിലൊരു പ്രിന്‍റ് പിടികൂടുന്നത്.
പെൻഡ്രൈവില്‍ സിനിമ കോപ്പി ചെയ്ത് നല്‍കുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് പിടിയിലായത്.