Zygo-Ad

മാലിന്യം കുഴിയിൽ തള്ളിയതിന് സീവ്യൂ ഹോംസ്റ്റേ ഉടമയ്ക്ക് 5000 രൂപ പിഴ


 തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ല എൻഫോഴ്സ് മെൻ്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ കിഴുന്ന ബീച്ച് പരിസരത്ത് നടത്തിയ പരിശോധനയിൽ ജൈവ അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി നിക്ഷേപിക്കുകയും മാലിന്യം കത്തിക്കുകയും ചെയ്‌തതിന്‌ ഹോം സ്റ്റേയ്ക്ക് പിഴ ചുമത്തി.കെട്ടി ഉണ്ടാക്കിയ ടാങ്കിൽ പ്ലാസ്റ്റിക് കുപ്പികൾ മദ്യക്കുപ്പികൾ പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവ നിക്ഷേപിച്ച രീതിയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. അജൈവ മാലിന്യങ്ങൾ ഹരിത കർമ സേനക്ക് കൈമാറിയിരുന്നില്ല. നിയമലംഘനം നടത്തിയതിന് സീവ്യൂ ഹോംസ്റ്റേ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തുവാനും മാലിന്യം വീണ്ടെടുത്ത് സ്വന്തം ചെലവിൽ സംസ്കരിക്കാനും ജില്ലാ സ്ക്വാഡ് നിർദ്ദേശം നൽകി പരിശോധനയിൽ ജില്ലാ സ്ക്വാഡ് ലീഡർ ലജി എം ശരീകുൽ അൻസാർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്‌ടർ വിനീത എന്നിവർ പങ്കെടുത്തു

Previous Post Next Post