Zygo-Ad

യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

 


നണിച്ചേരിയിൽ യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

തൃക്കരിപ്പൂർ വലിയപറമ്പിലെ കെ പി നിഖിത (20) ആണ് മരിച്ചത്. ഭർത്താവ് വൈശാഖിന്റെ നണിച്ചേരിയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടത്.

തളിപ്പറമ്പ് ലൂർദ്ദ് നഴ്സിംഗ് കോളേജിൽ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ് വിദ്യാർഥിനിയാണ്.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post