Zygo-Ad

എഫ്.എൻ.പി.ഒ. പ്രതിഷേധ മാർച്ച് നടത്തി.

 


കണ്ണൂർ: പോസ്റ്റോഫീസ് ആക്ട് 2023 പിൻവലിക്കുക, തപാൽ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക, തപാൽ ഉരുപ്പടികളുടെ വിതരണം പോസ്റ്റോഫീസിൽ നിന്ന് മാറ്റി പ്രത്യേക ഹബ് രൂപീകരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ(എഫ്.എൻ.പി.ഒ) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കണ്ണൂർ ഹെഡ് പോസ്റ്റഫീസിന് മുമ്പിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. 

സംസ്ഥാന വർക്കിങ് പ്രസിഡണ്ട് പി.പ്രേമദാസൻ അധ്യക്ഷത വഹിച്ചു.ട്രഷറർ കെ.രാഹുൽ, സംസ്ഥാന അസി.സെക്രട്ടറി ഇ. മനോജ് കുമാർ ,ജില്ലാ സെക്രട്ടറി ദിനു മൊട്ടമ്മൽ, വനിത ചെയർ പേഴ്സൺ കെ.സജിന എന്നിവർ പ്രസംഗിച്ചു.

Previous Post Next Post