കണ്ണൂർ :കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന പരിശോധനയിൽ മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പിറകുവശത്തെ വരാന്തയിൽ ഉപേക്ഷിക്കപ്പെട്ടനിലയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്.
കഴിഞ്ഞദിവസം വൈകിട്ട് ജയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധ നയിലാണ് ഫോൺ കണ്ടെത്തിയത്. സിംകാർഡ് ഇല്ലാത്ത ഫോണാണിത്. സെൻട്രൽ ജയിൽ സൂപ്രണ്ട് കെ വേണുവിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.