കണ്ണൂർ: മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പഴശ്ശി കാഞ്ഞിരത്തിൻ കീഴിൽ പാടത്തിൽ കൊയ്ത്ത് ഉത്സവം സംഘടിപ്പിച്ചു. മട്ടന്നൂർ മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ശ്രീനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മട്ടന്നൂർ കൃഷിഭവനിൽ നിന്നും ഏറ്റവും മികച്ച നെൽ കർഷകനുള്ള പുരസ്‌കാരം ലഭിച്ച കെ രാജനെയും യുവ കർഷകനുള്ള അവാർഡ് ലഭിച്ച ശ്രീ രഞ്ജിത്ത് പഴശ്ശിയെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇതേ വയലിൽ തന്നെയായിരുന്നു നടീൽ ഉത്സവവും സംഘടിപ്പിച്ചിട്ടുണ്ടായിരുനത്.വാർഡ് കൗൺസിലർ കെ ശ്രീന അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൗട്ട് മാസ്റ്റർ ദിലീപ് കൊതേരി, ഗൈഡ് ക്യാപ്റ്റൻ കെ എം രേഷ്മ, സി ഡി എസ് വൈസ് ചെയർപേഴ്സൺ എം കവിത, സി ഡി എസ് മെമ്പർ എ നിത, ഗൈഡ് ദിയ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.