Zygo-Ad

ഐ ടി ഐ പ്രവേശനം; തീയതി നീട്ടി

കണ്ണൂർ: കണ്ണൂര്‍ ഗവ. വനിത ഐ ടി ഐയില്‍ വിവിധ മെട്രിക്, നോണ്‍ മെട്രിക്, എന്‍ സി വി ടി ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെ നീട്ടി.

അപേക്ഷ https:// itiadmissions.kerala.gov.in https:// itiadmissions.kerala.gov.inഎന്ന പോര്‍ട്ടല്‍ വഴിയും https:// det.kerala.gov.in https:// det.kerala.gov.inഎന്ന വെബ്‌സൈറ്റിലുള്ള ലിങ്കക് വഴിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ചതിനുശേഷം പ്രിന്റൗട്ട്, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ എന്നിവ ജൂലൈ 10നകം വെരിഫിക്കേഷനായി തൊട്ടടുത്തുള്ള ഐ ടി ഐയില്‍ ഹാജരാക്കണം. ഫോണ്‍: 0497 2835987, 9446677256.

Previous Post Next Post