മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 11-ന്. ചിത്രകല അധ്യാപരുടെ അഭിമുഖം ഉച്ചക്ക് രണ്ടിന്.
മട്ടന്നൂർ ഗവ. പോളിടെക്‌നിക് കോളേജിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കും. അഭിമുഖം മൂന്നിന് 10 മണിക്ക്. ഫോൺ: 04902 471530
പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം സാമൂഹ്യ ശാസ്ത്രം, മലയാളം. അഭിമുഖം മൂന്നിന് രാവിലെ 11 മണിക്ക് സാമൂഹ്യ ശാസ്ത്രവും ഉച്ചക്ക് രണ്ടിന് മലയാളവും.
മാങ്കടവ് പാപ്പിനിശ്ശേരി ജി എം എൽ പി എസിൽ ഒരു എൽ പി എസ് ടി ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 11 മണിക്ക്.
പഴയങ്ങാടി ജി എം യു പി സ്കൂളിൽ എൽ പി വിഭാഗം. അഭിമുഖം ബുധനാഴ്ച രാവിലെ 9.30-ന് സ്കൂൾ ഓഫീസിൽ.