Zygo-Ad

ശനിയാഴ്ച്ച ഉച്ചക്ക് മൂന്ന് മണിയോടെയുണ്ടായ കനത്ത കാറ്റിലും മഴയിലും ഉളിയിൽ വളവിൽ ട്രാൻസ്ഫോമർ തകർന്നു വീണു.

ഇരിട്ടി: കനത്ത കാറ്റിലും മഴയിലും ഇരിട്ടി – മട്ടന്നൂർ റോഡിൽ ഉളിയിൽ വളവിൽ ട്രാൻസ്ഫോമർ തകർന്നു വീണു. ശനിയാഴ്ച്ച ഉച്ചക്ക് മൂന്ന് മണിയോടെയുണ്ടായ ശക്തമായ കാറ്റിലാണ് ട്രാൻസ്ഫോമർ നിലംപൊത്തിയത്. ട്രാൻസ്ഫോമർ അനുബന്ധ പ്രധാനവൈദ്യുതി ലൈനുകളും തകർന്നു .നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ഈ സമയത്ത് വാഹനങ്ങളോ കാല്നടയാത്രക്കാരോ ഇല്ലാതിരുന്നതു മൂലം വൻ അപകടമാണ് ഒഴിവായത്. മേഖലയിൽ വൈദ്യുതി ബന്ധവും നിലച്ചു.

Previous Post Next Post