ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും മുച്ചക്ര സ്‌കൂട്ടര്‍ നല്‍കുന്നതിന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24, 50 ഡിവിഷന്‍ പരിധിയില്‍ സ്ഥിര താമസക്കാരായ 40 ശതമാനമോ അതില്‍ക്കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും എട്ട് വര്‍ഷത്തിനുള്ളില്‍ മുച്ചക്ര സ്‌കൂട്ടര്‍ ലഭിച്ചിട്ടില്ലെന്ന സിഡിപിഒയുടെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം. അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ജൂലൈ 17ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം.