കണ്ണൂര്‍:ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതിന് അവസരമൊരുക്കി ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം(ഡിസിപിഐ). മികച്ച കരിയര്‍ വളര്‍ച്ചയ്ക്കും വ്യക്തി വികാസത്തിനും ഉതകുന്ന രീതിയിലാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ക്രമീകരിച്ചിട്ടുള്ളത്.
ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ സംവിധാനത്തെ അടുത്തറിയാനും ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം വഴിയൊരുക്കും. താത്പര്യമുള്ളവര്‍ https://tinyurl.com/dcipkannur2 ലിങ്കില്‍ ക്ലിക്ക് ചെയ്തിനുശേഷം ഓണ്‍ലൈനായി ജൂലൈ 25ന് മുമ്പ് അപേക്ഷ പൂരിപ്പിച്ച് നല്‍കണം. ഇന്റേണ്‍ഷിപ്പിന്റെ വിശദമായ വിവരങ്ങളും ഈ ലിങ്കില്‍ ലഭ്യമാണ്. മൂന്ന് മാസമാണ് കാലാവധി. സ്റ്റൈപ്പന്റ് ഉണ്ടായിരിക്കുന്നതല്ല.കൂടുതല്‍ വിവരങ്ങള്‍ ആവശ്യമെങ്കില്‍ 9497715811, 0497-2700243 നമ്പറുകളിലോ dcknr.ker@nic.in എന്ന ഇമെയിലില്‍ വിലാസത്തിലോ ബന്ധപ്പെടാം.