*
കണ്ണൂർ : ഇൻഷുറൻസ് പരിരക്ഷയില്ലാതെ ഓടുന്ന വാഹനങ്ങൾ പരിശോധനയിൽ കണ്ടെത്തിയാൽ പിഴ ഈടാക്കുന്നതിനൊപ്പം ഇൻഷുറൻസും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ഇതുസംബന്ധിച്ച് കർശന നിർദേശം ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി.
2022 നവംബർ 24ന് പാലക്കാട് കയറാംകോട്ട് വാഹന പരിശോധന നടത്തിയ പൊലീസ്, ഇൻഷുറൻസ് ഇല്ലാത്ത മോട്ടോർ സൈക്കിൾ കസ്റ്റഡിയിലെടുക്കാതെ വിട്ടുനൽകിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.