മട്ടന്നൂർ പിആർഎൻഎസ്എസ് കോളജ് പ്രിൻസിപ്പലിനെതിരെ കെ എസ് യു അതിക്രമം. ക്യാബിനകത്ത് കയറി പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തുകയും ‘എടാ’ എന്ന് വിളിച്ച് അക്രമത്തിന് മുതിരുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്ത് വന്നു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഹരികൃഷ്ണൻ്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജ് പ്രിൻസിപ്പൽ ഡോ എസ് ഗോപാലകൃഷ്ണ പിള്ളയ്ക്ക് നേരെയായിരുന്നു കെ എസ് യു അതിക്രമം.
പ്രിൻസിപ്പലിൻ്റെ ക്യാബിനിൽ കയറിയാണ് അതിക്രമം കാട്ടിയത്.എടാ പോടാ വിളികളുമായാണ് കെ എസ് യുക്കാർ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയത്.എസ്എഫ്ഐ വിദ്യാഭ്യാസ ബന്ദിന് അനുമതി നൽകി എന്ന് ആരോപിച്ചായിരുന്നു അതിക്രമം.പ്രിൻസിപ്പലിനെ ക്യാബിനകത്ത് ഏറെ നേരം ബന്ദിയാക്കി വച്ചു.
#tag:
Kannur