Zygo-Ad

എഞ്ചിനീയറിങ് കോളേജില്‍ വിവിധ വകുപ്പുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ഈ അധ്യയന വര്‍ഷം വിവിധ വകുപ്പുകളില്‍ നിലവിലുളള ഒഴിവുകളിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

മെക്കാനിക്കല്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, സിവില്‍ എഞ്ചിനീയറിങ്, ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്‌സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.

താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ അസ്സല്‍ പ്രമാണങ്ങളുമായി ജൂലൈ 10ന് രാവിലെ 10.30ന് സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ http://www.gcek.ac.in ല്‍ ലഭിക്കും.

Previous Post Next Post