Zygo-Ad

കണ്ണൂർ ജില്ലയിൽ ചെമ്മീൻ ചാകരക്കാലം

കണ്ണൂർ: മറ്റു മീനുകൾക്കെല്ലാം വില കൂടിയതിനിടെ ജില്ലയിൽ ചെമ്മീൻ ലഭ്യത കൂടി. ആയിക്കര ഹാർബറിൽ ഇന്നലെ കിലോ 150 രൂപക്കാണ് ഇടത്തരം ചെമ്മീൻ വിൽപന നടത്തിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി വൻ തോതിൽ ചെമ്മീൻ ലഭിക്കുന്നുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് കിലോ 150 രൂപ എന്ന വിലയിൽ ചെമ്മീൻ വിൽപന നടന്നത്. സാധാരണ നിലയിൽ 300 രൂപക്ക് വിൽപന നടത്തിയിരുന്ന ചെമ്മീനാണ് ഇന്നലെ 150 രൂപക്ക് വിറ്റത്.

അയല, മത്തി, അയക്കൂറ, ആവോലി എന്നിവയുടെ വില ഉയർന്ന് തന്നെയാണ്. മത്തിക്ക് 280-300, അയക്കൂറ, ആവോലി 650-750, അയല 300-340 എന്നിങ്ങനെയാണ് കിലോ വില.

Previous Post Next Post