Zygo-Ad

കണ്ണൂരില്‍ റെയില്‍വേയ്ക്ക് ഇനി "സ്വന്തം' ഓട്ടോ

കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേയുടെ നിയന്ത്രണത്തില്‍ ഓട്ടോറിക്ഷകള്‍ സർവീസ് തുടങ്ങി. ഇതിനുമുന്നോടിയായി റെയില്‍വേ സ്റ്റേഷനില്‍ പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് റെയില്‍വേ നമ്പർ നല്കി. മൂന്നുമാസം പാർക്ക് ചെയ്യാൻ ഒരു വാഹനത്തില്‍ നിന്നും 855 രൂപ റെയില്‍വേ ഈടാക്കും.

ഓട്ടോറിക്ഷയുടെ നമ്പരും ഡ്രൈവറെക്കുറിച്ചുള്ള വിശദാംശങ്ങളും റെയില്‍വേ ഉദ്യോഗസ്ഥരുടെ പക്കല്‍ ഉണ്ടാകും. ആദ്യഘട്ടത്തില്‍ 117 ഓട്ടോറിക്ഷകള്‍ക്കാണ് സ്റ്റിക്കർ നല്കിയിരിക്കുന്നത്. 200 ഓട്ടോറിക്ഷകള്‍ക്കുവരെ സ്റ്റിക്കർ നല്കുമെന്ന് റെയില്‍വേ അധികൃതർ പറഞ്ഞു.

റെയില്‍വേ സ്റ്റേഷനുകളുടെ മുൻവശത്തുതന്നെയാണ് ഓട്ടോറിക്ഷകളുടെ പാർക്കിംഗ്. ഓട്ടോറിക്ഷകള്‍ക്ക് അവരുടെ സൗകര്യമനുസരിച്ച്‌ ഏതു സമയവും പാർക്ക് ചെയ്യാം. എന്നാല്‍, രാത്രി എട്ടിനുശേഷം ഓടുന്ന ഓട്ടോറിക്ഷകള്‍ക്ക് കണ്ണൂർ ടൗണ്‍ പോലീസ് സ്റ്റേഷന്‍റെ അനുവാദം ഉണ്ടായിരിക്കണം. ഓട്ടോറിക്ഷകള്‍ പാർക്ക് ചെയ്യുന്ന സ്ഥത്ത് സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും തുടങ്ങും.

കണ്ണൂർ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നടന്ന ചങ്ങില്‍ സ്റ്റേഷൻ മാനേജർ എസ്. സജിത്ത്കുമാർ, ഡപ്യൂട്ടി സ്റ്റേഷൻ മാനേജൻ നിസാർ അഹമ്മദ്, ചീഫ് കൊമേഴ്സ്യല്‍ ഇൻസ്പെക്ടർ പി.വി. രാജീവ് കുമാർ, എംഎംവിഐ വരുണ്‍ ദിവാകരൻ, ആർപിഎഫ് എസ്‌ഐ ടി. വിനോദ്, എസ്‌ഐ മനോജ്കുമാർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

Previous Post Next Post