Zygo-Ad

ഹജ്ജ്: കണ്ണൂരിൽ നിന്ന് പോയവർ നാളെ മുതൽ തിരിച്ചെത്തും.

മട്ടന്നൂർ : കണ്ണൂർ വിമാന താവളത്തിൽ നിന്ന് ഹജ്ജ് കർമത്തിന് യാത്ര തിരിച്ചവർ ബുധനാഴ്ച മുതൽ തിരിച്ചെത്തും. ഉച്ചക്ക് 12-നാണ് ആദ്യ വിമാനം കണ്ണൂരിൽ എത്തുക.19 വരെ 9 സർവീസുകളാണ് മദീനയിൽ നിന്ന് സൗദി എയർലൈൻസ് നടത്തുക. ബുധനാഴ്ച രാത്രി 9.50-ന് രണ്ടാമത്തെ വിമാനം എത്തും.

കണ്ണൂരിൽ നിന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ 3218 തീർഥാടകരാണ് ഒൻപത് വിമാനങ്ങളിലായി ഹജ്ജ് കർമത്തിന് പോയത്. ഇതിൽ 1899 പേർ സ്ത്രീകളാണ്. മൂന്ന് പേർ മക്കയിൽ മരിച്ചു. ഹാജിമാരെ സ്വീകരിക്കുന്നതിനായി കണ്ണൂർ വിമാനത്താവളത്തിൽ ഒരുക്കം പൂർത്തിയായി

Previous Post Next Post