മട്ടന്നൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാന ത്താവളത്തിൽ പ്രീ പെയ്‌ഡ് ടാക്സി സർവീസ് തുടങ്ങി. കരാർ കമ്പനി യായ എബിക്സ് കാബ്‌സുമായി മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ടാക്സി ഡ്രൈവർമാരുടെ ഉടമസ്ഥതയിലുള്ള കാറുകൾ സർവീസ് നടത്തുന്നതിന് തീരുമാനമായത്. മുമ്പുണ്ടായ കമ്പനിയുടെ കരാർ കാലാവധി അവസാനിച്ചതോടെയണ് എബിക്സ് പ്രീപെയ്‌ഡ് സർവീസ് ആരംഭിച്ചത്. എന്നാൽ പുതിയ കമ്പനി വരുന്നതോടെ മുമ്പുണ്ടായിരുന്ന തൊഴിലാളികൾക്ക് ജോലി നഷ്ടമാകുന്ന സാഹചര്യത്തിൽ സിഐടിയു ഇടപെട്ട് അവരുടെ ജോലി സംരക്ഷിക്കുകയായിരുന്നു. മുപ്പത്തിനാലോളം വാഹനങ്ങളാണ് ഇത്തരത്തിൽ സർവീസ് നടത്തുക. കാറുകൾക്കു പുറമെ ഇലക്ട്രിക് ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നുണ്ട്.
വിമാനത്താവള പരിസരത്ത് ഡോ. വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡൻ്റ് പി പുരുഷോത്തമൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം രതീഷ് ടാക്സിയുടെ ആദ്യയാത്ര ഫ്ലാഗോഫ് ചെയ്തു. എബിക്സ് കാബ്‌സ് പ്രതിനിധി ശിവം മിശ്ര, സിഐടിയു ജില്ലാ വൈസ് പ്രസിഡൻ്റ് എൻ വി ചന്ദ്രബാബു, മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി വി കെ ബാബുരാജ്, കെ കെ കുഞ്ഞിക്കണ്ണൻ, സുജിത്ത് കോയോടൻ, പി സി വിനോദൻ, കെ മുരളീധരൻ, ആദിഷ് സിംഗ്, നീലേഷ് യാദവ്, എൻ ചന്ദ്രൻ, ജവഹർ പൊന്നു സ്വാമി എന്നിവർ സംസാരിച്ചു. എ ബി പ്രമോദ് സ്വാഗതം പറഞ്ഞു.