Zygo-Ad

കടമ്പൂർ സ്കൂളിലെ പണപ്പിരിവ് :ആഹ്വാനം ചെയ്തത് പ്രധാനാധ്യാപകൻ; വാട്‌സാപ്പ് സന്ദേശം പുറത്ത്

കടമ്പൂർ :ഡിജിറ്റൽ ക്ലാസ് റൂമിൻ്റെപേരിൽ പണപ്പിരിവ് നടത്താനും പണം നൽകിയ വിദ്യാർഥികളെ ഡിജിറ്റൽ ക്ലാസ് റൂമുകളിൽ പ്രവേശിപ്പിക്കാനും ആഹ്വാനം ചെയ്തത് കടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ സുധാകരൻ മഠത്തിൽ. സ്കൂളിലെ അധ്യാപകരുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂ പ്പിൽ ഏപ്രിൽ 25ന് ഇദ്ദേഹം പോസ്റ്റു ചെയ്ത സന്ദേശത്തിലാണ് നോൺ ഡിജിറ്റൽ ക്ലാസ്‌മുറികളിൽ പഠിക്കുന്ന കുട്ടികളിൽ കുറഞ്ഞത് 10 പേരെയെങ്കിലും പുതിയ അധ്യയന വർഷം ഡിജിറ്റൽ ക്ലാസ് റൂമിലെത്തിക്കാനുള്ള പണപ്പിരിവ് നടത്താൻ ആവശ്യപെട്ടത്. സന്ദേശത്തിന്ടെ ആദ്യം തന്നെ ഇത് ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കരുതെന്ന നിർദേശവുമുണ്ട്.

ആദ്യം പിരിവ് നൽകുകയും പിന്നീട് പണം നൽകാതിരിക്കുകയും ചെയ്ത വിദ്യാർഥികളുടെ രക്ഷിതാക്കളെ ബന്ധപ്പെട്ട് പിരിവു നൽകാനും തിരികെ ഡിജിറ്റൽ ക്ലാസ്‌മുറികളിൽ കൊണ്ടുവരാനും ശ്രമിക്കണമെന്ന് സാന്ദശത്തിൽ പറയുന്നു. ഡിജിറ്റൽ ക്ലാസ് മുറികളിൽ ചേരാൻ സാധിക്കുന്ന കുട്ടികളെ ഫോൺവഴി ബന്ധപ്പെടാനും ഏപ്രിൽ 30നു മുമ്പ് പണപ്പിരിവ് പൂർത്തിയാക്കാനുമാണ് സന്ദേശത്തിലെ നിർദേശം. പിന്നീട് ഇത് മെയ് 20 വരെ നീട്ടി നൽകി. വിവിധ ആവശ്യങ്ങൾ പറഞ്ഞ് കടമ്പൂർ സ്കൂളിലെ വിദ്യാർഥികളിൽ നിന്ന് വ്യാപകമായി പണപ്പിരിവ് നടത്തുന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിരിവ് നൽകിയവരെ ഡിജിറ്റൽ ക്ലാസ് മുറികളിൽ പ്രവേശിപ്പിച്ചും അല്ലാത്തവരെ നോൺ ഡിജിറ്റൽ ക്ലാസ് മുറികളിലാക്കിയും വിദ്യാർഥി കൾക്കിടയിൽ വേർതിരിവുണ്ടാക്കുന്ന സ്കൂൾ അധികൃതരുടെ നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർഥി, യുവജന സംഘടനകൾ സ്കൂളിലേക്ക് മാർച്ചും നടത്തി. ഐടി വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടും കൃത്യമായ ലാബ് അഭാവവും ചർച്ചയാകുന്നു. ഫിസിക്സ്, കെമിസ്‌ട്രി, ബയോളജി വിഷയങ്ങൾക്കും ആവശ്യമായ ലാബ് സംവിധാനങ്ങൾ നിലവിലില്ലെന്ന് ആക്ഷേപമുണ്ട്.

Previous Post Next Post