Zygo-Ad

പെരുമ്പാമ്പ് ഹെല്‍മറ്റിനുള്ളില്‍ കയറിക്കൂടി; തലയില്‍ വെക്കാൻ ഹെല്‍മറ്റ് കൈയ്യിലെടുത്തയാള്‍ക്ക് തലക്ക് കടിയേറ്റു

കണ്ണൂര്‍: ഹെല്‍മറ്റിനുളളില്‍ കയറിക്കൂടിയ പെരുമ്പാമ്പ് യുവാവിനെ കടിച്ചു. കണ്ണൂർ പടിയൂർ സ്വദേശിയായ ഫോറസ്റ്റ് വാച്ചർ രജീഷിനാണ് കടിയേറ്റത്.
വീടിന് മുന്നില്‍ രാത്രി പാര്‍ക്ക് ചെയ്ത ബൈക്കിലാണ് രജീഷ് ഹെല്‍മറ്റ് സൂക്ഷിച്ചിരുന്നത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ രജീഷ് ഹെല്‍മറ്റ് എടുത്ത് തലയില്‍ വെക്കാനായി നോക്കി ഹെല്‍മറ്റിന് ഭാരക്കൂടുതല്‍ തോന്നി.
ഹെല്‍മറ്റിനുള്ളില്‍ പെരുമ്പാമ്പിന്റെ കുഞ്ഞ് ഉണ്ടായിരുന്നത് രജീഷിന് മനസ്സിലിലായില്ല. ഭാരക്കൂടുതലിന്റെ കാരണം അറിയാൻ ഹെല്‍മറ്റ് പരിശോധിക്കാൻ തുടങ്ങുമ്പോഴാണ് പാമ്പ് രജീഷിനെ കടിച്ചത്. ഇദ്ദേഹം കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി.

Previous Post Next Post