കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർക്കെതിരെ അപകീർത്തികരമായ വാട്സ് ആപ്പ് സന്ദേശമയച്ച് ശല്യമുണ്ടാക്കുകയും അശ്ലീല ഭാഷയിൽ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. മേയർ നീർച്ചാൽ സ്വദേശി മുസ് ലിഹ് മoത്തിലിൻ്റെ പരാതിയിലാണ് മുജീബ് മൂസ എന്നയാൾക്കെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ 23ന് ആണ് പ്രതിയുടെ മൊബൈലിലൂടെ അപകീർത്തികരവും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ചത്. മറ്റൊരു കേസിലെ പ്രതിയുടെ സഹോദരി ഭർത്താവുമായുള്ള പ്രശ്നം ഒത്തുതീർക്കാൻ ഇടപെടാത്തതിലുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.