Zygo-Ad

തിരുമുടി ഒരുങ്ങി; കളരിവാതുക്കൽ പെരുങ്കളിയാട്ടം ഇന്ന്

വളപട്ടണം: കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം (കലശം) ഞായറാഴ്ച നടക്കും.

ഞായറാഴ്ച രാവിലെ 6.30-നും 6.50-നും ഇടയിൽ കലശം നിറക്കും ഉച്ചക്ക് മുന്നിന് വളപട്ടണം ശ്രീഭാരത് കളരി സംഘത്തിന്റെ കളരിപ്പയറ്റ്. തുടർന്ന് 4.30-ന് തിരുമുടി നിവരും.

തിരുമുടി ഒരുക്കങ്ങൾ ഒരാഴ്ച മുൻപെ ആരംഭിച്ചിരുന്നു. ഏഴ്‌ കവുങ്ങുകളിലും 61 മുളകളിലും 15 മീറ്റർ ഉയരം വരുന്ന മുടി നാലു പുരക്കൽ ആശാരിമാരാണ് പണിതത്. വ്രത ശുദ്ധിയിൽ പത്ത് പേർ ചേർന്ന്‌ ഇത് നിർമിച്ചത്.

മുഖ്യകോലക്കാരൻ ബാബു മൂത്താണിശ്ശേരി പെരുവണ്ണാന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് മുടി തിരുമുറ്റത്തിന് അടുത്ത് എത്തിച്ചു. മുടിയുടെ അവസാന മിനുക്കുപണികൾ നടത്തി.

രാത്രി ഏഴോടെ പണി പൂർത്തിയാക്കി എല്ലാവരും പിരിഞ്ഞു. ഇവിടത്തെ പെരുങ്കളിയാട്ടത്തോടെ ഉത്തര കേരളത്തിലെ ഈ വർഷത്തെ കളിയാട്ടങ്ങൾക്ക് തിരശ്ശീല വീഴും.

Previous Post Next Post