കണ്ണൂർ:സ്കൂൾ തുറക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കണ്ണൂർ കോർപറേഷൻ്റെ കുടിവെള്ള പരിശോധന.
കോർപറേഷൻ പരിധി യിലെ സ്കൂളുകൾക്കായി ശനിയാഴ്ചയാണ് കുടിവെള്ള പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. മുൻസിപ്പൽ ഹൈസ്കൂളിൽ നടന്ന ക്യാമ്പ് ഡെപ്യൂട്ടി മേയർ പി ഇന്ദിരയാണ് ഉദ്ഘാടനം ചെയ്തത്.
കണ്ണൂർ അക്വാസോലൂഷൻ, വാട്ടർ വാക്ക് കോഴിക്കോട് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ്. പരിശോധന ഫലം ലഭിക്കാൻ ഒരാഴ്ച വേണം. കുട്ടികളുടെ ആരോഗ്യം ലക്ഷ്യമിട്ടുള്ള നടപടിയിൽ പോലും കോർപറേഷൻ അലംഭാവം കാണിച്ചതിൽ രക്ഷിതാക്കളിൽ നിന്നുൾപ്പടെ വലിയ പ്രതിഷേധമാണുയരുന്നത്.