കണ്ണൂർ : മാക്കൂട്ടം ചുരം പാതയിൽ ഫോറസ്റ്റ് ചെക്ക്പോസ്റ്റിനും മക്കൂട്ടത്തിനും ഇടയിൽ വെള്ളിയാഴ്ച രാത്രി റോഡിലേക്ക് കൂറ്റൻ മരത്തിന്റെ ശിഖിരം പൊട്ടിവീണ് മണിക്കൂറുകളൊളം ഗതാഗതം തടസപ്പെട്ടു . പൊട്ടി വീണ മരത്തിൽ നിന്നും തേനീച്ചക്കൂട്ടം ഇളകിയതോടെ മരം മുറിച്ചുമാറ്റാൻ കഴിയാതെ ചുരത്തിൽ വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു .
മരം മുറിച്ചുമാറ്റാൻ എത്തിയ മാക്കൂട്ടം ഫോറസ്റ്റർ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള അഞ്ചു വനപാലകർക്കും ഇതുവഴിയെത്തിയ വാഹനത്തിലെ യാത്രക്കാർക്കും തേനീച്ചയുടെ കുത്തേറ്റു. തുടർന്ന് രാത്രി 10 മണിയോടെ ഇരിട്ടിയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. രാത്രിവൈകി 12 മണിയോടെയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. സ്റ്റേഷൻ ഇൻ ചാർജ് മഹറൂഫ്, ഫയർ ഓഫീസർമാരായ കെ.വി. തോമസ്, അനോഗ്, റോഷിത് , ഡ്രൈവർമാരായ നൗഷാദ് , സത്യൻ, ഹോം ഗാർഡുകളായ പ്രസന്ന കുമാർ , പ്രഭാകരൻ, ബെന്നി, സേവ്യർ എന്നിവരാണ് ഇരിട്ടി അഗ്നിരക്ഷാ സേന സംഘത്തിൽ ഉണ്ടായിരുന്നത്
#tag:
Kannur