Zygo-Ad

പയ്യന്നൂര്‍ മമ്പലം ക്ഷേത്രത്തിലെ ആല്‍മര മുത്തശി ഓർമ്മയായി: കടപുഴകി വീണ് ലക്ഷങ്ങളുടെ നാശനഷ്ടം.

പയ്യന്നൂര്‍: മമ്പലം ശ്രീ ഭഗവതി ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആല്‍മരം കടപുഴകി വീണു. ഇന്ന് രാവിലെ 8.30 മണിയോടെയാണ് സംഭവം. ആൽമരം കടപുഴകി വീണ്
ക്ഷേത്രത്തിലെഓഡിറ്റോറിയം, ഭണ്ഡാരപുര, ചുറ്റുപന്തല്‍ എന്നിവയ്ക്ക് ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. ആളപായമില്ല. ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് നൂറ്റാണ്ടുകളായി പന്തലിച്ച് നിന്നിരുന്ന കൂറ്റന്‍ ആല്‍മരമാണ് നിലംപൊത്തിയത്. അപകടത്തില്‍ ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിന്റേയും ഓടിട്ട ഭണ്ഡാരപുരയുടേയും കോണ്‍ക്രീറ്റിലുള്ള ക്ഷേത്ര ചുറ്റുപന്തലിന്റേയും ഭാഗങ്ങള്‍ തകര്‍ന്നു.

വിവരമറിഞ്ഞ് റവന്യൂ അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മരം മുറിച്ച് നീക്കുന്നതിനുള്ള ശ്രമങ്ങള്‍ ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വ ത്തിൽ നടന്നുവരികയാണ്. സാധാരണ ദിവസങ്ങളിൽ
ക്ഷേത്രപരിസരത്ത് രാവിലെ കരാട്ടെ, ജൂഡോ പരിശീലന ക്ലാസുകള്‍ നടക്കാറുണ്ട്.ക്ലാസ് ഇന്ന് വൈകുന്നേരത്തേക്ക് മാറ്റിയിരുന്നു. അതുകൊണ്ട് തന്നെ വന്‍ ദുരന്തമാണ്
ഒഴിവായത്.

Previous Post Next Post