Zygo-Ad

പാർട്ട് ടൈം ജോലി തട്ടിപ്പിൽ കുടുങ്ങി നിരവധി പേർ ; ജാഗ്രത വേണം

കണ്ണൂർ:ഓൺലൈൻ ടാസ്‌ക് തട്ടിപ്പ് അല്ലെങ്കിൽ പാർട്ട് ടൈം ജോലി തട്ടിപ്പിൽ കണ്ണൂർ ജില്ലയിൽ നിരവധി പേർക്ക് പണം നഷ്ടമായി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആളുകളെ ബന്ധപ്പെടുകയും അധിക വരുമാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നതാണ് തട്ടിപ്പുകാരുടെ രീതി. കഴിഞ്ഞ ദിവസം കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികളിൽ പരാതിക്കാർക്ക് 47,61,000 രൂപ, 16,82,010 രൂപ, 123000 രൂപ 99,500 രൂപ, 7200 രൂപ എന്നിങ്ങനെ നഷ്ടമായി. അടുത്ത കാലത്തതായി നിരവധി പേർക്കാണ് ഓൺലൈൻ പാർട്ട് ടൈം ജോബ് ഓഫറിൽ കുടുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളത്.

തട്ടിപ്പിന് തുടക്കം ഇങ്ങനെയാണ് ഫോണിലേക്ക് തട്ടിപ്പുകാർ ആകർഷകമായ വാഗ്ദാനങ്ങൾ നൽകി ഒരു സന്ദേശം അയക്കും. സന്ദേശത്തിൽ നൽകിയ നമ്പറിലേക്ക് തിരികെ മറുപടി നൽകിയാൽ ,ഒരു ചാറ്റ് ആപ്പിലെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെടും.

ഗ്രൂപ്പിൽ ജോയിൻ ചെയ്യുകയും ജോലിക്ക് സമ്മതിക്കുകയും ചെയ്യുന്നതോടെ തട്ടിപ്പുകാർ ഇരയുടെ വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കും. അതിനായി ചെറിയ ടാസ്‌ക്കുകൾ നൽകി പൂർത്തീകരിച്ചാൽ ലാഭത്തോടുകൂടി പണം തിരികെ നൽകും ഇത്തരത്തിൽ മൂന്ന് നാല് തവണ ആവർത്തിക്കും. ശേഷം ടാസ്ക് ചെയ്യുന്നതിനായി കൂടുതൽ പണം ആവശ്യപ്പെടുകയും പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനിൽ പണം കാണിക്കുകയും ചെയ്യും. ടാസ്ക് പൂർത്തീകരിച്ചാൽ ലാഭംത്തോട് കൂടിയുള്ള പണം സ്‌ക്രീനിൽ കാണിക്കും. തുടർന്ന്
ടാസ്ക്ക് ചെയ്യുന്നതിനായി കൂടുതൽ കൂടുതൽ പണം ചോദിക്കുകയും പണം പിൻവലിക്കാൻ നോക്കിയാൽ പറ്റാതെ വരികയും ചെയ്യും. പിൻ വിലിക്കണമെങ്കിൽ ടാക്സ് അടക്കണമെന്നും അതിനായി പണം നൽകണമെന്നും പറയും ഇത്തരത്തിൽ പല കാരണങ്ങൾ പറഞ്ഞ് പണം മേടിക്കുകയല്ലാതെ തിരികെ ലഭിക്കുകയില്ല. ഇതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് പലർക്കും മനസിലാക്കുക. അപ്പോഴേക്കും ഒരു വൻ തുക തട്ടിപ്പുകാരുടെ കൈകളിൽ എത്തിയിട്ടുണ്ടാകും. സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നവർ ഇത്തരം തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പാലിക്കുക.

ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാവുന്നതാണ് അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http:// www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക

 

 

 

Previous Post Next Post