കണ്ണൂർ: ജില്ലയിൽ തീരദേശ ഹൈവേ പദ്ധതി സാമൂഹ്യപ്രത്യാഘാത വിലയിരുത്തൽ പഠനത്തിൻ്റെ ഭാഗമായി പത്തു മുതൽ പബ്ലിക് ഹിയറിങ്ങുകൾ നടത്തും. ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും ഹിയറിങ്ങിൽ അറിയിക്കാം.
ധർമടം, മുഴപ്പിലങ്ങാട് വില്ലേജുകളിലെ ഭൂവുടമകൾക്കായി പത്തിന് രാവിലെ 10.30ന് മുഴപ്പിലങ്ങാട്
പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഹിയറിങ് നടക്കും. അഴീക്കോട് വില്ലേജ് -11ന് രാവിലെ 10.30ന് ചാൽ ബീച്ച് സ്നേഹതീരം റിസോർട്ട്, രാമന്തളി വില്ലേജ്- മൂന്നിന് രാമന്തളി പഞ്ചായത്ത് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ നടക്കും.
കണ്ണൂർ ഒന്ന്, കണ്ണൂർ രണ്ട്, എടക്കാട്, പള്ളിക്കുന്ന് വില്ലേജുകളുടേത് 12ന് രാവിലെ 10.30ന് തയ്യിൽ മരക്കാർകണ്ടി ചന്ദ്രശേഖർ നായർ ഓഡിറ്റോറിയത്തിൽ നടക്കും.