Zygo-Ad

ആറ്റടപ്പയിൽ നാഷണൽ ഹൈവേ പണിനടക്കുന്ന സ്ഥലത്ത് തകർന്ന് വീണ വീടും പരിസരവും മേയർ സന്ദര്‍ശിച്ചു

ആറ്റടപ്പ: നാഷണൽ ഹൈവേ പണിനടക്കുന്ന സ്ഥലത്ത് തകർന്ന് വീണ വീടും പരിസരവും മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ ഇന്ദിര, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സിയാദ് തങ്ങൾ കൗൺസിലർമാരായ ബാലകൃഷ്ണൻ, രജനി, ഡെപ്യൂട്ടി തഹസിൽദാർ ആഷിഖ്, നഷ്ണൽ ഹൈവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശിച്ചു.

ദുരന്ത ബാധിതർക്ക് അടിയന്തിര സഹായം നൽകണമെന്നും, മഴ വെള്ളം ഒഴുകി പോകാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കി ഇനിയൊരു ദുരന്തം ഒഴിവാക്കുന്നതിന് അടിയന്തിരമായി ബന്ധപ്പെട്ടവർ ഇടപെടണമെന്നും മേയർ ആവശ്യപ്പെട്ടു.

Previous Post Next Post