Zygo-Ad

ജില്ലാ ആയുർവേദ ആശുപത്രി:നവീകരിച്ച സ്ത്രീവാർഡ് തുറന്നു

കണ്ണൂർ:ജില്ലാ ആയുർവേദ ആശുപത്രിയിലെ ഐപി വിഭാഗത്തിൽ നവീകരിച്ച സ്ത്രീ വാർഡ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കിടപ്പുരോഗികൾക്ക് മെച്ചപ്പെട്ട സൗകര്യം
ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ 16 ലക്ഷം രൂപ സിഎ സ്ആർ ഫണ്ടും ജില്ലാ പഞ്ചായത്തിൻ്റെ 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് സ്ത്രീകളുടെ വാർഡ് നവീകരിച്ചത്. 50 ബെഡുകളാണു സജ്ജീകരിച്ചിരിക്കുന്നത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർമാന്മാരായ അഡ്വ. കെ കെ രത്നകുമാരി, യു പി ശോഭ, വി കെ സുരേഷ് ബാബു, ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. എസ് ശ്രീലത, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീനിവാസൻ, കെ സി മഹേഷ്, എം സഞ്ജയൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post