പിണറായി : പിണറായി ചേക്കിക്കുനിപ്പാലത്ത് പൂട്ടിയിട്ട വീട് കുത്തി ത്തുറന്ന് പതിനായിരം രൂപ കവർന്നു. ഇല്ലത്താങ്കണ്ടി ഹൗസിൽ പി. ജയന്റെ വീട്ടിലാണ് കഴിഞ്ഞദിവസം കവർച്ച നടന്നത്.
വീട്ടുകാർ വീട് പൂട്ടി ബന്ധുവീട്ടിൽ പോയതായിരു ന്നു. അടുക്കള വാതിലിന്റെ ലോക്ക് പൊട്ടിച്ചാണ് കള്ളൻ അകത്തുകടന്നത്. കിടപ്പുമുറി യിലെ മേശവലിപ്പിൽ സൂക്ഷി ച്ചതായിരുന്നു പണം. പിണറായി പോലീസ് കേസെടുത്തു.