Zygo-Ad

ഐ എച്ച് ആര്‍ ഡി കോളേജുകളില്‍ പി ജി പ്രവേശനം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് കോളേജുകള്‍ക്ക് നേരിട്ട് പ്രവേശനം നടത്താവുന്ന 50ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

www.ihrdadmissions.org വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങള്‍, 1000 രൂപ (എസ് സി, എസ് ടി 350 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും പ്രവേശന സമയത്ത് ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

Previous Post Next Post