കണ്ണൂർ :കാലപ്പഴക്കത്താൽ ഏതു നിമിഷവും തകർന്നുവീഴാറായ നിലയിലാണ് പയ്യാമ്പലം ശ്മശാനത്തിന്റെ ഓഫീസ് കെട്ടിടം. കോർപ്പറേഷന്റെ അനാസ്ഥയുടെ ഉദാഹരണമാണ് ശോച്യാവസ്ഥയിലായ ഈ കെട്ടിടം. അപകടാസ്ഥയിലായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയത് നിർമിക്കാൻ നടപടിയുണ്ടായില്ല. ഇത്തവണ ബജറ്റിൽ ശ്മശാനം ഓഫീസ് നിർമാണത്തിന് ഫണ്ട് വകയിരുത്തിട്ടുണ്ടെങ്കിലും നിർമാണം ആരംഭി ച്ചില്ല. കാലവർഷം കനത്തതോടെ അപകടാവസ്ഥയിലായ കെട്ടിടത്തിനുള്ളിൽ ജീവനക്കാർ ഭയത്തോടെയാണ് കഴിയുന്നത്. 1923ലാണ് കെട്ടിടം നിർമിച്ചത്. മേൽക്കൂരയിൽ പല ഭാഗങ്ങളിലും ഓട് തകർന്നതിനാൽ മഴയിൽ വെള്ളം കയറും. ടാർപായ കെട്ടിയാണ് ചോർച്ച പരിഹരിക്കുന്നത്. കഴുക്കോലുകൾ ദ്രവിച്ചു. കെട്ടിടത്തിൽ പലയിടത്തും വിള്ളലുണ്ട്. രസീത് നൽകുന്ന ജീവനക്കാരനും സംസ്കാരം നടത്തുന്ന നാല് ജീവനക്കാരുമാണ് ഇവിടെയുള്ളത്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങളുമില്ല. സംസ്കാരത്തി നെത്തുന്നവർക്ക് ശൗചാലയവുമില്ല. വിറക് പുരയില്ലാത്തതിനാൽ ഓഫീസിന് സമീപത്ത് വിറക് സുക്ഷിച്ച് ടാർപായകൊണ്ട് മറയ്ക്കുകയാണ്. വാതകശ്മശാനത്തിന് ഇവിടെ പുതിയ കെട്ടിടം നിർമിച്ചി ട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണികൾക്കായി വാതക ശ്മശാനം ഒന്നരമാസമായി അടച്ചിട്ടിരിക്കുകയാണ്. കോർപ്പറേഷൻ പരിധിയിലുള്ളവർക്ക് സംസ്കാരം സൗജന്യമാണ്. കോർപറേഷന് പുറത്തുള്ളവരിൽ നിന്ന് 3000 രൂപയാണ് ഈടാക്കുന്നത്. ശ്മശാനത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ വലിയ തുക വാങ്ങുന്നതിൽ പൊതുജന ങ്ങൾക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഓഫീസിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തി ലുൾപ്പെടെ ആവശ്യം ഉയർന്നിട്ടും നടപടി സ്വീകരിക്കാൻ ഭരണസമിതി തയ്യാറല്ല.