Zygo-Ad

കണ്ണൂരിൽ കിടപ്പുമുറിയിലെ സീലിങ് ഫാൻ അടർന്നുവീണ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: കിടപ്പുമുറിയിലെ സീലിങ് ഫാൻ അടർന്നുവീണ് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ എട്ടിക്കുളത്തെ മുഹമ്മദ് ഷമീറാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയുറക്കത്തിനിടെയാണ് അപകടം.

കോൺക്രീറ്റ് പാളിക്കൊപ്പം ഫാൻ താഴേക്കുപതിക്കുകയായിരുന്നു.ഷമീറിൻറെ നെഞ്ചിന് താഴെയാണ് ഫാനും കോൺക്രീറ്റ് പാളിയും വീണത്.ഫാനും കോൺക്രീറ്റ് പാളിയും വീണത്.

എന്നാൽ തുടക്കത്തിൽ ഷമീറിന് അസ്വസ്ഥതകൾ ഉണ്ടായിരുന്നില്ല. ദേഹത്തുണ്ടായിരുന്ന സിമൻറും പൊടിയുമെല്ലാം പുറത്തുണ്ടായിരുന്ന തൊഴിലാളികളെ വിളിച്ച് ഷമീർ തന്നെ വൃത്തിയാക്കിച്ചു. എന്നാൽ വൈകീട്ടോടെ വേദന കൂടുകയായിരുന്നു. ഷമീറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Previous Post Next Post