കണ്ണൂർ :കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ രണ്ടാം റാൻഡമൈസേഷൻ കഴിഞ്ഞ് കലക്ടർ നിയമന ഉത്തരവിട്ടു. വോട്ടെണ്ണാൻ ഓരോ ടേബിളിലേക്കും കൗണ്ടിങ് സൂപ്പർവൈസർ, കൗണ്ടിങ് അസിസ്റ്റന്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീമിനെയാണ് നിയമിച്ചത്. ഉദ്യോഗസ്ഥർക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്താൻ പ്രധാന റൂട്ടിൽ കെഎസ്ആർടിസി പ്രത്യേക വാഹന സൗകര്യം പുലർച്ചെ നാലുമുതൽ ഏർപ്പെടുത്തി. നിയമന ഉത്തരവ് ഓൺലൈനായി തിങ്കൾ പകൽ 11 മുതൽ ലഭിക്കും. നിയമന ഉത്തരവ് ഓർഡർ സോഫ്റ്റ്വെയർ മുഖേന ഡൗൺലോഡ് ചെയ്ത് ഉടൻ ജീവനക്കാർക്ക് സ്ഥാപന മേധാവികൾ നൽകണം. ഇതിന്റെ സ്റ്റാറ്റസ് സോഫ്റ്റവെയറിൽ അപ്ഡേറ്റ് ചെയ്യണം.
www.order.ceo.kerala.gov.in
ൽ ഉത്തരവ് ലഭിക്കും. വോട്ടെണ്ണലിന് നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരും ചൊവ്വ രാവിലെ ആറിന് ചാല ചിൻടക്കിൽ എത്തണം
#tag:
Kannur