കണ്ണൂർ : വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ലാഭേച്ഛയോടെ നടത്തുന്ന കച്ചവടങ്ങൾ ഒഴിവാക്കണമെന്നു യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പാഠപുസ്തകങ്ങൾ മാത്രം വിൽപന നടത്തിയിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇപ്പോൾ സ്റ്റേഷനറി സാധനങ്ങൾ മുതൽ തുണിത്തരങ്ങൾ വരെ വിൽക്കുകയാണ്. കോവിഡ് കാലത്തെ മൊറട്ടോറിയത്തിലൂടെ വ്യാപാരികളെ വഴിയാധാരമാക്കിയ ബാങ്ക് അധിക്യതരുടെ നടപടി അവസാനിപ്പിക്കുക, റിസർവ് ബാങ്ക് ഒഴിവാക്കിയ കൂട്ടുപലിശ ബാങ്കുകൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
സംസ്ഥാന പ്രസിഡൻ്റ് ജോബി വി ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.സെബാസ്റ്റ്യൻ ടി.എഫ്. അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നിജാം ബക്ഷി, ഷിനോജ് നരിതു ക്കിൽ, മനോഹരൻ പയ്യന്നൂർ, ആലിക്കുട്ടി ഹാജി, കെ.എം.ബഷീർ, ടി.പി.ഷാജി, സിനോജ് മാക്സ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ടി.എഫ്.സെബാസ്റ്റ്യൻ(പ്രസി), ഷിനോജ് നരിതൂക്കിൽ(വർക്കിങ് പ്രസി), കെ.എം.ബഷീർ, പി.വി.മനോഹരൻ, ടി.പി.ഷാജി. സിനോജ് മാക്സ്(വൈ.പ്രസി), ബുഷ്റ ചിറക്കൽ (ജന.സെക്ര), കെ.എ.അഹ മ്മദ്, വി.വി.തോമസ്, രാജീവൻ കെ ലിങ്ക്, എ.യു.രാജു, വി.കെ.രാ ധാകൃഷ്ണൻ (സെക്ര), ജേക്കബ് ചോലമറ്റം (ട്രഷറർ )