കണ്ണൂർ :സിനിമാതാരമായ പൊലീസുകാരനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയും സിനിമാതാരവുമായ പി.ശിവദാസനെതിരെയാണ് കേസെടുത്തത്. എടയന്നൂരില്‍ വെള്ളിയാഴ്ചയായിരുന്നു ശിവദാസന്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്.
ശിവദാസന്‍ ഓടിച്ച കാര്‍ കലുങ്കില്‍ ഇടിച്ചായിരുന്നു അപകടം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവദാസനെതിരെ കേസെടുത്തത്.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ശിവദാസ് ഓട്ടര്‍ഷ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഫ്രഞ്ച് വിപ്ലവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
