കണ്ണൂർ: കണ്ണൂരില്‍ പോക്കറ്റടിക്കാരനായ യുവാവ് അറസ്റ്റില്‍. ഇരിക്കൂർ പെരുവളത്ത് പറമ്പ് സ്വദേശിയായ ജാഫറാണ് അറസ്റ്റിലായത്.
കാഞ്ഞിരോട് നിന്നും കണ്ണൂരിലേക്ക് ബസില്‍ യാത്ര ചെയ്യവേ പകല്‍ 10.50ന് കൂടാളി സ്വദേശിയുടെ 9,000 രൂപയാണ് മേലെ ചൊവ്വയില്‍ വച്ച് ഇയാള്‍ പോക്കറ്റടിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍പിടിയിലായത്. നിരവധി പോക്കറ്റടി കേസുകളില്‍ പ്രതിയായ ജാഫറിനെ ടൗണ്‍ ഇൻസ്പെക്ടർ പി എ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
